കോഴിക്കോട്: കോഴിക്കോട്ട് പിടിയിലായ ബോഡോ ഭീകരന് ബി.എല്‍ ദിന്ഗയ്ക്ക് ആയുധ പരിശീലനം ലഭിച്ചത് ബര്‍മ്മയില്‍. ബോഡോ തീവ്രവാദികള്‍ക്കുള്ള ആയുധങ്ങള്‍ ലഭിക്കുന്നത് ചൈനയില്‍ നിന്നും. അസമിലെ നിരോധിത തീവ്രവാദ സംഘടയായ നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് സോംങ്ങ് ബിജിത്ത് വിഭാഗം ഓര്‍ഗനൈസിംഗ് സെക്രട്ടറിയും സംഘടനയുടെ ബറ്റാലിയന് കമാന്‍ഡറുമായ ദിന്‍ഗ എന്ന ലിബിയോണ്‍ ബസുമതാരി (34) പോലീസിനോട് വെളിപ്പെടുത്തിയതാണിത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു നല്കിയ ദിന്‍ഗയെ പോലീസ് ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി. അസമില്‍ നിന്നുള്ള ഏഴംഗ പോലീസ് സംഘം ഇന്ന് കോഴിക്കോട്ടെത്തും.
മ്യാന്മറിലെ ഗ്രാമത്തില്‍ വെച്ചാണ് ബോഡോ തീവ്രവാദികള്‍ക്ക് പരിശീലനം ലഭിക്കുന്നതെന്നാണ് ദിന്‍ഗ പോലീസിന് നല്കിയ വിവരം. ദിന്‍ഗയുടെ കൂടെ 200 പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.സംഘടനയില്‍ ചേര്‍ന്ന ഉടനെ ദിന്‍ഗയെ മ്യാന്മറിലേക്ക് അയക്കുകയായിരുന്നു. അത്യാധുനിക ആയുധങ്ങളടക്കം പ്രയോഗിക്കാനുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എ.കെ സീരീസിലുള്ള 47, 81 തോക്കുകള്‍, സ്റ്റെന്‍ ഗണ്ണുകള്‍, പിസ്റ്റള്‍, റൈഫിള്‍ എന്നിവയില്‍ പരിശിലനം ലഭിച്ചിട്ടുണ്ട്. കാര്‍ബൈന്‍ തോക്കിലടക്കം ദിന്ഗക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നാണ് ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത്. ബോഡോ ഭീകര ഗ്രൂപ്പുകളില്‍ മറ്റ് രണ്ടു പ്രബല വിഭാഗങ്ങളും സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും സായുധ കലാപത്തില്‍ ഏര്‍പ്പെട്ട ഗ്രൂപ്പിലെ പ്രധാനിയാണ് ദിന്‍ഗ. ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ സര്‍ക്കാരിന് കീഴില്‍ കോണ്ട്രാക്ടര് ജോലി എടുത്തിരുന്നു. പ്രത്യേക ബോഡോലാന്റിനായുള്ള പ്രവര്‍ത്തനത്തില്‍ ചേര്‍ന്നതിന് ശേഷം സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് വനത്തില്‍ ഒറ്റപ്പെട്ട ഇയാള്‍ നാട്ടിലുള്ള ഒരു സുഹൃത്ത് വഴിയാണ് കേരളത്തിലെത്തിയത്.
കോഴിക്കോട്ട് കക്കോടിയില്‍ ജോലി ചെയ്യുന്ന അസംകാരായ മൂന്നു പേരുടെ ഫോണ്‍ നമ്പര്‍ നല്‍കിയത് ഈ സുഹൃത്താണ്. തീവണ്ടി മാര്‍ഗ്ഗം ചെന്നൈയിലെത്തുകയും തുടര്‍ന്ന് ഇവരെ ബന്ധപ്പെടുകയുമായിരുന്നു. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലെത്തിയ ദിന്‍ഗയെ കക്കോടിയിലെത്തിച്ചത് അസംകാരായ മൂന്നുപേരാണ്. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ദിന്‍ഗയെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കോടതി ദിന്‍ഗയെ റിമാന്റ് ചെയ്തു. ദിന്ഗയ്ക്കെതിരെ യുഎ പി എ പ്രകാരം കേസ്സെടുത്തിട്ടുണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ ജോസി ചെറിയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: