തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ 12 നു നടക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്കി.
മുനിസിപ്പല്‍ ചെയര്മാന്, കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ് 18 നു രാവിലെ 11 നും വൈസ് ചെയര്മാന്, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനും നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19 രാവിലെ 11 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്കു രണ്ടിനും നടക്കും.
തെരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തരമായിരിക്കും. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളുവെങ്കില് വോട്ടെടുപ്പു നടത്താതെ തന്നെ ആ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: