തിരുവനന്തപുരം: ഓപ്പറേഷന് അനന്തയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ടെണ്ടര്‍ വിളിക്കാതെ 30 കോടിയുടെ കരാര്‍ ചീഫ് സെക്രട്ടറി ബന്ധുക്കള്‍ക്ക് നല്‍കിയെന്നും എത്ര തുക ആര്‍ക്കൊക്കെ നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഗോള്‍ഫ് ക്ലബ് കാന്റീന് സ്വകാര്യ കമ്പനിക്ക് നല്‍കിയതിന്റെ പിന്നിലും ചീഫ് സെക്രട്ടറിയാണ്. അനന്തയില്‍ പത്രസമ്മേളനം നടത്തിയത് ശരിയായില്ല. ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് ഇലക്ഷന് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: