ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാജി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്. ശാശ്വതീകാനന്ദയുടെ മരണം, എസ്എന്‍ഡിപി യോഗത്തിന്റെ ഉമസ്ഥതയിലുള്ള കോളേജുകളില്‍ നിയമനത്തിനായി പണം വാങ്ങുക, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തുടങ്ങിയ ആരോപണം നേരിടുന്ന വെള്ളാപ്പള്ളി നടേശന് രാജി വയ്ക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
ബിജെപി-എസ്.എന്‍.ഡി.പി സഖ്യം തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നും വി.എസ് പറഞ്ഞു. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാശ്വതീകാന്ദയുടെ മരണത്തിന് വെള്ളാപ്പള്ളിയ്ക്കും മകനും പങ്കുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. മാത്രമല്ല, എസ്.എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളിലെ അധ്യാപക നിയമനത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടണ്ട്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി രാജി വയ്ക്കുന്നതാണ് നല്ലതെന്ന് വി.എസ് പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: