കൊച്ചി: ജനശല്യമാകുന്ന തെരുവുനായ്ക്കളെ പിടികൂടാമെന്നും പേയുണ്ടെങ്കില്‍ നിയമാനുസൃതം കൊല്ലാമെന്നും ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അശോക്ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കുമടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.
ഒരുകൂട്ടം ഹര്‍ജികളിലാണ് ഡിവിഷന്ബഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞദിവസം അന്തരിച്ച, അഡ്വ. ബേസില്‍ അട്ടിപേറ്റിയും ഹര്‍ജിക്കാരനായിരുന്നു. തെരുവുനായകളുടെ ശല്യം ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗക്ഷേമ ബോര്‍ഡും സര്‍ക്കാരും അടിയന്തരമായി നടപടിയെടുക്കണം. എന്നാല്‍, മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്ന 1960 ആക്റ്റും നായ്ക്കളുടെ ജനന നിയന്ത്രണം നടത്തുന്നതിനുള്ള 2001ലെ ചട്ടവും അനുസരിച്ചേ നായകളെ കൊല്ലാവൂ.
നേരത്തെയുള്ള പഞ്ചായത്ത്-മുനിസിപ്പല്‍ നിയമപ്രകാരം തെരുവുനായ്ക്കളെ കൊല്ലാനുള്ള അധികാരം കേന്ദ്രനിയമം വന്നതോടെ ഇല്ലാതായി. നിയമങ്ങളും നിയന്ത്രണങ്ങളും എന്തൊക്കെയാണെങ്കിലും ജനങ്ങളെ തെരുവുനായ ശല്യത്തില്‍നിന്ന് രക്ഷിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കും മൃഗക്ഷേമ ബോര്‍ഡിനുമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2001ലെ ചട്ടത്തിലെ വ്യവസ്ഥ പ്രകാരം നായ്ക്കളെ കൊല്ലുന്ന കാര്യം തീരുമാനിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങള്‍ രണ്ടാഴ്ചയ്ക്കകം രൂപീകരിക്കണം. തുടര്‍ന്ന് രണ്ട് ആഴ്ചയ്ക്കം നായശല്യം, നായ കടിക്കല്‍, പേപ്പട്ടി ശല്യം എന്നിവയെ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ സ്വീകരിക്കാനും നടപടിയെടുക്കാനും പ്രത്യേക സെല്‍ തദ്ദേശസ്ഥാപനങ്ങളില്‍ രൂപീകരിക്കണം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും നായ സംരക്ഷണകേന്ദ്രം നിര്‍മിക്കണം. നായപിടുത്തക്കാര്, വാഹനം, ഡ്രൈവര്‍, ആംബുലന്‍സ്, ഇന്‍സിനറേറ്റര്‍ എന്നീ സംവിധാനങ്ങള്‍ വേണം. ഇക്കാര്യങ്ങളെല്ലാം അടുത്ത സാമ്പത്തികവര്ഷത്തിന് മുന്‍പ് നടപ്പാക്കണം.
ചട്ടപ്രകാരം നായ്ക്കളെ ബാധിച്ചിട്ടുള്ള രോഗം, പരുക്ക്, പേവിഷ എന്നിവ ബാധിച്ച നായ്ക്കളെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം മോണിറ്ററിങ് കമ്മിറ്റിയുടെയും മൃഗക്ഷേമ ബോര്‍ഡിന്റെയും തീരുമാന്രപകാരം പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ കൊല്ലാമെന്നും കോടതി സുദീര്‍ഘമായ വ്യവസ്ഥകളടങ്ങിയ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: