മഞ്ചേശ്വരം: ബിജെപി സ്ഥാനാര്‍ത്ഥിയും സ്വയം സേവകനുമായ അയ്യരകട്ട ചക്കി ഗുഡെ വീട്ടില്‍ യു.മഞ്ജുനാഥയെന്ന മഞ്ജു (43)കുഴഞ്ഞ് വീണ് മരിച്ചു. ബിഎംഎസ് ഓട്ടോ തൊഴിലാളിയാണ് മഞ്ജു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ ബിജെപിക്ക് വിജയ സാധ്യതയേറെയുള്ള 18ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. വീട്ടില്‍ വെച്ച് ഇന്നലെ രാവിലെ ഏഴ് മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ മഞ്ചുനാഥനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
എം.രാമ, ഭാമ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രമീള. മകള്‍ അക്ഷത(രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ദിനകര്‍, പത്മിനി, ഗിരിജ.ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, കമ്മറ്റിയംഗങ്ങളായ പത്മനാഭ കടപ്പുറം, യാദവ ഭട്ടാര്യ, ആര്‍എസ്എസ് സംഘചാലക് ദിനേശ് മടപ്പുര, മണ്ഡലം കാര്യവാഹക് മഹാബല, ബിജെപി മണ്ഡലം പ്രസിഡണ്ട് ഹരീഷ് ചന്ദ്രമഞ്ചേശ്വരം, സെക്രട്ടറി ബിഎം ആദര്‍ശ്, പഞ്ചായത്ത് പ്രസിഡണ്ട് യോഗിഷ് കുറ്റിക്കാട്, ജനറല്‍ സെക്രട്ടറി പവന്‍കുമാര്‍ അഞ്ചര, ബിഎംഎസ് നേതാവ് ബിഎം ഭാസ്കര തുടങ്ങി നിരവധി നേതാക്കള്‍ വീട്ടിലെത്തി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: