തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് സ്വാമി സൂക്ഷ്മാനന്ദ. വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യമാണ്. വെള്ളാപ്പള്ളിക്കെതിരെ പറയാത്തത് കൊണ്ടാണ് ബിജു രമേശ് എതിരായത്. അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്. വാടകക്കൊലയാളി പ്രിയനെ തനിക്കറിയില്ലെന്നും സൂക്ഷ്മാനന്ദ പറഞ്ഞു.
സ്വാമിയുടെ മരണം മുങ്ങി മരണമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതാണ്. നീന്തലറിയാത്ത ആള് മുങ്ങി മരിക്കില്ല എന്ന് എങ്ങനെ പറയാനാവുമെന്നും അദ്ദേഹം ചോദിച്ചു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം ആസൂത്രണം ചെയ്തത് സൂക്ഷ്മാനന്ദ ആണെന്നായിരുന്നു ബിജുവിന്റെ ആരോപണം.
ശാശ്വതീകാനന്ദ മരിച്ചാല്‍ സൂക്ഷ്മാനന്ദയെ ശിവഗിരി മഠാധിപതി ആക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉറപ്പു നല്‍കിയെന്നും ബിജു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: