തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്ന പിണറായി വിജയന്റെ അഭിപ്രായം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും സുധീരന് പറഞ്ഞു.
തിരുവനന്തപുരം കുന്നുകുഴി ഗവ. യുപിഎസില്‍ ഭാര്യ ലതക്കൊപ്പം വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമിതി ആരോപണം തെരഞ്ഞെടുപ്പില്‍ എവിടെയും ചര്‍ച്ചയായില്ല. ദേശീയ, സംസ്ഥാന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ടെകിലും പ്രാദേശിക പ്രശ്നങ്ങളും സ്ഥാനാര്‍ഥികളുമാണ് പ്രധാനഘടകം. ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: