കാവനൂര്‍: എല്‍ഡിഎഫിനും യുഡിഎഫിനും എന്നോട് വോട്ട് ചോദിക്കാന്‍ യാതൊരു അവകാശവുമില്ലെന്നാണ് ജമീല താത്ത പറയുന്നത്. അവര്‍ ഇങ്ങനെ പറയുന്നതിലും കാരണമുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് ചിരിച്ച മുഖവുമായി എത്തുന്ന ഇരുമുന്നണികളും ധാരാളം വാഗ്ദ്ധനങ്ങള് നല്‍കിയിരുന്നു. അതെല്ലാം വിശ്വസിച്ച് ഇടതിനും വലതിനും മാറിമാറി വോട്ട് ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവര്‍ എല്ലാം മറക്കുന്നു. അരീക്കോട് പഞ്ചായത്തിലെ ആറാം വാര്‍ഡായ സൗത്ത് പുത്തലം പാറേച്ചാലില്‍ താമസിക്കുന്ന ജമീലക്ക് സങ്കടം സഹിക്കാനാവുന്നില്ല.
ഭര്‍ത്താവ് ഉപേഷിച്ച ജമീല മകള്‍ റീഫത്തിനൊപ്പം ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടിലാണ് താമസം. 15 വര്‍ഷമായി എല്‍ഡിഎഫ് പ്രതിനിധിയാണ് വാര്‍ഡ് മെമ്പര്‍. പലതവണ ജമീലയും മകളും മെമ്പറോട് പഞ്ചായത്തിന്റെ ഒരു വീട് അനുവദിച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും ചെയ്തട്ടില്ല. പഞ്ചായത്തിലെ ഏറ്റവും മോശമായ വീട് തന്റേതാണ് എന്നിട്ടെന്താണ് തനിക്കൊരു വീട് ലഭിക്കാത്തതെന്നാണ് ഇവരുടെ ചോദ്യം. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിനും അപേക്ഷ നല്കി പക്ഷേ അവരും അവഗണിച്ചു. ഇനിയും പറ്റിക്കപ്പെടാന്‍ താനില്ലെന്നാണ് ജമീല പറയുന്നത്.
പതിവുപോലെ വീടിന്റെ കാര്യം ശരിയാക്കമെന്ന് ഇരുമുന്നണികളും പറഞ്ഞിട്ടുണ്ട്. അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് ജമീലയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: