പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തെ തുടര്‍ന്ന് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവവെച്ചു.
വാളയാര്‍ ചന്ദ്രാപുരം സ്വദേശി ഷണ്മുഖന് ചെട്ടിയാര്‍ (60) ആണ് ഇന്നലെ മരിച്ചത്. ബിജെപിയുടെ പുതുശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ ഷണ്മുഖന് ചെട്ടിയാര്‍ പുതുശേരി എട്ടാം വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 5നാണ് വീടിന് സമീപം തീവണ്ടിപ്പാളത്തില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
പരേതയായ സരസ്വതിയാണ് ഭാര്യ. മക്കള്‍: സദാശിവന്, മണികണ്ഠന്, ഈശ്വരി. സംസ്കാരം നടത്തി. സ്ഥാനാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി വാളയാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പുതുശ്ശേരി പഞ്ചായത്തിലെ 8 ാം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിക്കുകയും, സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയും ചെയ്ത ചന്ദ്രാപുരത്തെ ഷണ്മുഖം ചെട്ടിയാര്‍ മരിച്ചതിനാല്‍ ആ വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: