ആലപ്പുഴ: ബീഹാറിനെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ കെല്‍പ്പുള്ളവരെ ജനങ്ങള്‍ വിജയിപ്പിക്കുമെന്ന് ബിജെപി എംപിയും ബോളിവുഡ് താരവുമായ ശത്രുഘ്നന്‍സിന്‍ഹ. പാര്‍ലമെന്റിന്റെ ടൂറിസം സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായ അദ്ദേഹം ആലപ്പുഴയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കാനെത്തിയതായിരുന്നു. ബീഹാറിലെ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളെ നന്നായറിയാം. ഇവരില്‍ ആരാണ് സംസ്ഥാനത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുകയെന്ന് അവര്‍ വേര്‍തിരിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. അവര്‍ തിരഞ്ഞെടുപ്പില്‍ വിജയം വരിക്കുമെന്ന് ശത്രുഘ്നന്‍സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: