കൊച്ചി: യുവനടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയിന്‍ കേസില്‍ പോലീസിന് തിരിച്ചടി. പ്രതികള്‍ കൊക്കെയിന്‍ ഉപയോഗിച്ചതായി തെളിയിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. പ്രതികളുടെ രക്തത്തില്‍ കൊക്കെയിന്റെ അംശം കണ്ടെത്തുന്നതിനായി ലാബിലേക്ക് അയച്ച രക്ത സാമ്പിളുകള്‍ ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ലാബുകളില്‍ നിന്ന് തിരിച്ചയച്ചു.
കൊക്കെയിന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാനുള്ള സംവിധാനമില്ലെന്നാണ് ലാബുകള്‍ മറുപടി നല്‍കിയത്. ഇതോടെ കൊക്കെയിന്‍ ഉപയോഗിച്ചെന്ന കുറ്റം ഒഴിവാക്കി പോലീസിന് കുറ്റപത്രം സമര്‍പ്പിക്കേണ്ടി വരും
കഴിഞ്ഞ ജനുവരി 30 ന് അര്‍ദ്ധരാത്രിയിലാണ് യുവനടന് ഷൈന്‍ ടോം,മോഡല്‍ രേഷ്മ രംഗസ്വാമി,സഹ സംവിധായിക ബ്ലസി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരെ കൊക്കെയിന്‍ സഹിതം കൊച്ചിയിലെ ഫഌറ്റില്‍ നിന്നും പോലീസ് പിടികൂടിയത്.
ഇവര്‍ കൊക്കെയിന്‍ ഉപയോഗിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.സംഘം പിടിയിലാകുമ്പോള്‍ കോഴിക്കോട് സ്വദേശി രേഷ്മയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് ഏഴുഗ്രാം കൊക്കെയിന്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ രക്തസാമ്പിളുകള്‍ ലാബിലയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: