പത്തനംതിട്ട: ശബരിഗീരീശന്റെ പുതുതായി പഞ്ചലോഹം പൊതിഞ്ഞ പതിനെട്ടാംപടിയുടെ പ്രതിഷ്ഠയും കുംഭാഭിഷേകവും നാളെ നടക്കും. രാവിലെ 10 നും 10.30നും ഇടയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
പതിനെട്ടാംപടിയിലെ നേരത്തെയുണ്ടായിരുന്ന പഞ്ചലോഹ കവചം അഴിച്ചുമാറ്റുന്നതിനായി പടിയിലെ ദേവ ചൈതന്യത്തെ കലശത്തിലാവാഹിച്ച് ശ്രീകോവിലില്‍ സ്ഥാപിച്ചിരുന്നു.
ഈ ദേവ ചൈതന്യം നാളത്തെ കലശാഭിഷേകത്തോടെ പുതിയ പടിയിലേക്ക് ആവാഹിക്കും. പതിനെട്ടാംപടിയുടെ പ്രതിഷ്ഠയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. ആചാര്യവരണവും ശുദ്ധിക്രിയയും നടക്കും. നാളെ വൈകിട്ട് പടിപൂജ. രാത്രി 10 ന്നട അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി 17ന് വൈകിട്ട് 5 ന് വീണ്ടും നടതുറക്കും. 18ന് ശബരിമല, മാളികപ്പുറംമേല്ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: