മാവേലിക്കര: ദേശീയജനാധിപത്യ സഖ്യത്തിന്റെ ചെന്നിത്തലയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതിരുന്നത് കൊല്ലത്ത് മുന്‍നിശ്ചയിച്ച പരിപാടികളില്‍ പങ്കടുക്കേണ്ടതിനാലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ചെന്നിത്തല കാരാഴ്മയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യ ചര്‍ച്ചകള്‍ക്ക് പ്രാദേശികതലത്തില്‍ അതാത് യൂണിയനുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ചെന്നിത്തല ക്ഷേത്രത്തില്‍ എത്തുന്നത് അറിഞ്ഞ് അവര്‍ തന്നോടുള്ള താത്പര്യം കൊണ്ടാണ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചത്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. സമയമില്ലാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് നേത്തെ അറിയിച്ചിരുന്നു.
തന്നെ കൊലപാതകിയായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എസ്എന്‍ഡിപിക്ക് എതിരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: