തൊടുപുഴ: ശ്രീനാരായണദര്ശനങ്ങളെയും ഗുരുദേവനേയും അവഹേളിച്ചവര്‍ ശ്രീനാരായണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ മുന്നണിയായി പ്രവര്‍ത്തിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഎസ് ബിജു ആരോപിച്ചു. ഗുരുദേവനിന്ദയ്ക്കും ഹിന്ദുവിരുദ്ധഗൂഢാലോചനയ്ക്കുമെതിരെ ഹിന്ദുഐക്യവേദി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരമറ്റത്തുനിന്നും ആരംഭിച്ച പദയാത്രയുടെ സമാപനസമ്മേളനത്തില്‍ മുഖ്യാപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗത്തേയും ജനറല്‍ സെക്രട്ടറി വെള്ളാപ്പളൡനടേശനെയും എതിര്‍ക്കുന്നതില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേ സ്വരമാണ്. മൈക്രോ ഫൈനാന്‍സ് പദ്ധതിയ്ക്കെതിരെയും, ശാശ്വതീകാനന്ദ സ്വാമിയുടെ മരണം സംബന്ധിച്ചും ആരോപണം ഉന്നയിക്കുന്നതിലും ഇവര്‍ ഒറ്റക്കെട്ടാണ്. രാഷ്ട്രീയ ഭ്രാന്താലയത്തില്‍ ചെങ്കൊടിയും , കോണ്‍ഗ്രസിന്റെ പതാകയും പിടിച്ച് പിന്നാക്കക്കാരെ അടിമകളാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് ഇവര്‍ ശ്രമിക്കുന്നത്.
അതിരുകടന്ന ന്യൂനപക്ഷപ്രീണനവും, ഭൂരിപക്ഷ സമൂഹത്തോടുള്ള അവഹേളനവും ഈഴവരാദിപിന്നോക്കസമൂഹം ചോദ്യംചെയ്യുമ്പോള്‍ ഇവരെ കള്ളക്കേസില്‍ കുടുക്കിയും, ദുരാരോപണം ചാര്‍ത്തിയും ഒറ്റപ്പെടുത്താന്‍ ഹൈന്ദവ സമൂഹം അനുവദിക്കില്ലെന്ന് ബിജു പറഞ്ഞു.
തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വിവിധകേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബിജെപി നിര്‍വാഹകസമിതിയംഗം പിപി സാനു, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് എസ് പത്്മഭൂഷന്, ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് പ്രദീപ്, റ്റി എസ്. രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: