തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മകളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു വിട്ടു വീഴ്ച്ചക്കും തയാറല്ലെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് പ്രദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തി വരികയാണെന്നും ബാലകൃഷ്ണന് പറഞ്ഞു.
അതിനിടെ എതിര്‍പ്പുകള്‍ പ്രശ്നമല്ലെന്ന് മന്ത്രിയുടെ മകള്‍ സി.ബി.ഗീത പറഞ്ഞു. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: