തിരുവനന്തപുരം: എസ്എന്‍ഡിപി-ബിജെപി ബന്ധത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ട് യുഡിഎഫ്, എസ്എന്‍ഡിപിയെ ഉപയോഗിച്ച് ബിജെപിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും തിരുവനന്തപുരം പ്രസ്ക്ലബിന്റെ ജനഹിതം 2015 പരിപാടിയില്‍ കോടിയേരി പറഞ്ഞു.
എസ്എന്‍ഡിപി- ബിജെപി ബന്ധത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് യുഡിഎഫ് ഉന്നതാധികാര സമിതി അംഗം എ. എന്‍. രാജന്‍ബാബു ആണ്. ഇതിനു തെളിവാണ് എ. എന്‍. രാജന് ബാബു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ട നിയമോപദേശം നല്‍കിയത്. അങ്ങനെയല്ലെങ്കില്‍ രാജന്‍ബാബുവിനെ നേരത്തെതന്നെ യുഡിഎഫില്‍നിന്ന് പുറത്താക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: