കൊല്ലം: എസ്എന്‍ കോളേജില്‍ കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് ചുമത്തിയത് നിസാര വകുപ്പ്. കോളേജിനകത്ത് വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി കരുതികൂട്ടി അക്രമണം നടത്തിയ സംഭവത്തിലെ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസിലാണ് പോലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് മാത്രം ചുമത്തിയത്.
ഇത് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന ആരോപണം ശക്തമാകുന്നു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാസന നിലയിലാണ്. പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നിലായിരുന്നു അക്രമം. ഇരുമ്പ് കമ്പിയും വടിവാളും ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായെത്തിയ നാല്‍പ്പതംഗ എസ്എഫ്ഐ സംഘം പ്രകോപനവുമില്ലാതെ എബിവിപി പ്രവര്‍ത്തകരെ ക്യാമ്പസിനുള്ളില്‍ തെരഞ്ഞുപിടിച്ചു തലയ്ക്ക് അടിക്കുകയും വെട്ടുകയുമായിരുന്നു.
അക്രമത്തില്‍ മൂന്നാംവര്‍ഷ സംസ്കൃത ബിരുദ വിദ്യാര്‍ത്ഥിയായ അഖില്‍(21), സന്ദീപ്(21) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അക്രമത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിശാഖ്(21), ഹരികൃഷ്ണന്(20), ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയായ അംബരീഷ് (22) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാംവര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയായ ശ്രീജു, രണ്ടാംവര്‍ഷ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയായ അനന്ദു, മൂന്നാംവര്‍ഷ മാത്സ് വിദ്യാര്‍ത്ഥിയായ വിഘ്നേശ്, ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ ചന്തു, ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ തൗഫീക്ക്, ഷൈന്‍ രണ്ടാംവര്‍ഷ സംസ്കൃത വിദ്യാര്‍ത്ഥിയായ രമേശന് എന്നിവര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന നാല്‍പ്പതോളം പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജിലെ സ്ഥിരം പ്രശ്നക്കാരും നിരവധി ക്രിമിനല്‍ കേസിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍. സിപിഎമ്മിന്റെ ഉന്നത ഇടപെടലാണ് വകുപ്പ് കുറവാക്കി കേസെടുത്തതിന് പിന്നിലെന്ന് സംഘ പരിവാര്‍ സംഘടനകള്‍ ആരോപിച്ചു.
പോലീസ് എസ്എഫ്ഐയെ സംരക്ഷിക്കുന്നതിന് തെളിവ്: യുവമോര്‍ച്ച
കൊല്ലം: എസ്എന്‍ കോളേജിലെ അക്രമത്തിന് പോലീസിന്റെ ഒത്താശ എസ്എഫ്ഐക്ക് ഉണ്ടെന്നുള്ള വ്യക്തമായ തെളിവാണ് ഇന്നലെ എബിവിപി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് എതിരെ എടുത്ത വകുപ്പുകള്‍ സൂചിപ്പിക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ആര്.എസ്. പ്രശാന്ത് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മരണത്തോട് മല്ലടിക്കുമ്പോഴും മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത് എന്തിനെന്ന് പോലീസ് മറുപടി പറയണം. ഇതുസംബന്ധിച്ച് ഉന്നത പോലീസ് അധികാരിക്കും ഹൈക്കോടതിക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: