കോട്ടയം: തോട്ടംതൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാതെ സംസ്ഥാനസര്‍ക്കാര്‍ പിഎല്‍സി യോഗം നടത്തി സമയം കളയുകയാണെന്ന് കര്‍ഷക യൂണിയന് (എം) സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍ ആരോപിച്ചു. സമരം തുടരുന്നതുമൂലം 120 കോടി രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. മാത്യു സ്റ്റീഫന്‍ പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ വീടുകള്‍ക്ക് ലയങ്ങള്‍ക്കും അറ്റകുറ്റപണിക്ക് പണം നല്‍കുക, വീടില്ലാത്തവര്‍ക്ക് വീടുനിര്‍മ്മിക്കാന്‍ പണം നല്‍കുക, തൊഴിലാളികളുടെ മക്കളുടെ പഠനച്ചെലവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷക യൂണിയന് (എം) ജില്ലാ പ്രസിഡന്റ് ജോയി നടയിലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: