കൊച്ചി: ഗോമാംസപ്രശ്നം ആളിക്കത്തിച്ച് കലാപമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.
ഗോമാംസം കഴിക്കാനുള്ള അവകാശംപോലെ തന്നെ അത് ഭക്ഷിക്കാതിരിക്കാനുള്ള അവകാശവും വ്യക്തികള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു.
പശുക്കളെ മാതാവിനുതുല്യം പരിഗണിച്ച് ആരാധിക്കുന്നവരുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ രാജ്യത്ത് ഗോമാംസത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയുള്ളവരുടെ വികാരം മാനിക്കാന്‍ എല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ സ്വകാര്യ ചടങ്ങിനത്തെിയതാണ് മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: