ചിന്നാര്‍ വനമേഖലയിയില് നിന്നും കണ്ടെത്തിയ അപൂര്‍വ്വയിനം ശലഭം
ഇടുക്കി: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങളെ കണ്ടെത്തി. നീലഗിരി നീലി എന്ന ഇനത്തിപ്പെട്ടശലഭമാണ് ഏറെ ആകര്‍ഷണീയം. 1883ല്‍ ബ്രട്ടീഷുകാരനായ ഫ്രെഡറി മൂര്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് നീലഗിരി കുന്നുകളില്‍ നിന്നും ഈ ശലഭത്തെ ആദ്യമായി കണ്ടെത്തിയത്. ഇതിന് ശേഷം ചിന്നാര്വനത്തിലാണ് ഈ ശലഭത്തെ കണ്ടതെന്ന് യൂണിവേഴ്സിറ്റി കോളേജിലെ റിട്ട. പ്രൊഫ. ഇ കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന സര്‍വ്വേയില്‍ ചോലപൊന്തച്ചുറ്റന്‍, മഞ്ഞവരയന്‍, ശരവേഗന്‍, എന്നീ ശലഭങ്ങളെയും കണ്ടെത്തി. ഇതോടെ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ 225 ഇനം ശലഭങ്ങളായി. മൂന്നാര്‍ വന്യജീവി ഡിവിഷനുമായി സഹകരിച്ച് ട്രാവന്‍കൂര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി കോട്ടയം നേച്ചര്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ശലഭങ്ങളെ കണ്ടെത്താനായത്.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ജി പ്രസാദ്, ഡോ. കലേഷ് സദാശിവന്, അജിത്കുമാര്‍, റ്റോംസ് അഗസ്റ്റിന്, പ്രശാന്ത് ഭട്ട് എന്നിവര്സര്വ്വേയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: