കൊണ്ടോട്ടി: സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പോലും കഴിയാത്ത വിധത്തില്‍ സിപിഎമ്മിന്റെ പ്രഭാവം നശിച്ചെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബിജെപി ചേലേമ്പ്ര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പരിവര്‍ത്തന മഹാസംഗമം ഐക്കരപ്പടി നീലിത്തൊടിയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള പരക്കംപാച്ചിലിലാണ് സിപിഎം. എന്നാല്‍ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് അവര്‍ അറിയുന്നില്ല. കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇരുകൂട്ടരും നടത്തുന്ന അമിത ന്യൂനപക്ഷസ്നേഹം മറ്റുള്ളവരെ വിഷമിപ്പിക്കുന്നു. ജനങ്ങളുടെ മനസ്സ് മടുത്തുകഴിഞ്ഞു. ഇവരുടെ ഭൂരിപക്ഷ ധ്വംസനത്തിലും ന്യൂനപക്ഷപ്രീണനത്തിലും മനംനൊന്ത് ദിവസവും നൂറുകണക്കിന് ആളുകളാണ് ദേശീയ പാര്‍ട്ടിയായ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസിലും സിപിഎമ്മിലുമാണ് ഇപ്പോള്‍ വര്‍ഗീയത നിലനില്‍ക്കുന്നത്. കേരളത്തില്‍ സിപിഎം ഉണ്ടായ കാലംതൊട്ട് തുടങ്ങിയതാണ് ശ്രീനാരായണഗുരുദേവനെ അവഹേളിക്കാന്‍. അതിന്റെ തുടര്‍ച്ചമാത്രമാണ് കുരിശില്‍ തറച്ച സംഭവം. സമൂഹമധ്യത്തില്‍ പരിഹാസ്യരായി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിവര്‍ത്തന മഹാസംഗമത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം തച്ചമ്പലത്ത് നിന്നുമാണ് ആരംഭിച്ചത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഐക്കരപ്പടി, കൈതക്കുണ്ട അങ്ങാടിയിലൂടെ നീങ്ങിയ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പൊതുസമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന 147 പേരെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വീകരിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.നാരായണന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്, കാളാടന്‍ വേലായുധന്, പി.ദീപക്, പീതാംബരന് പാലാട്ട്, മുരളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: