മഞ്ചേരി: സംസ്കൃതത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കണമെന്ന് സംസ്കുത പ്രചാര സമിതി മഞ്ചേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നാമമാത്രമായ കുട്ടികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സംസ്കൃത പഠിയാക്കളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമ്മേളനം ഡോ. സി.വി. സത്യനാഥന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.വി. ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പ്രിന്‍സിപ്പാള്‍ വിജയനാരായണി ടീച്ചര്‍ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.കെ. വിനൂപ്, കെ. ദേവകി, എം. ബിന്ദു, കെ.എസ്. ദീപു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. വിജയനാരായണി ടീച്ചര്‍-രക്ഷാധികാരി, കെ. ദേവകി-പ്രസിഡന്റ്, എ. നാരായണന് നായര്‍, പി. ഹരി-പ്രസിഡന്റ്മാര്‍, പി. ബിന്ദു-സെക്രട്ടറി, ദീപു, ഗോപാലകൃഷ്ണന് എമ്പ്രാന്തിരി-ജൊയിന്‍ സെക്രട്ടറിമാര്‍, സുകന്യ-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: