മഞ്ചേരി: കമ്യൂണിസത്തിന്റെ കാലിക പ്രസക്തി ദിനംപ്രതി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ‘കാലാതിവര്‍ത്തിയായ മഹഷി ദര്‍ശനവും കാലഹരണപ്പെട്ട കമ്യൂണിസവും’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ മൂന്നിന് പ്രഭാഷണം സംഘടിപ്പിക്കും. ഹിന്ദുഐക്യവേദി മലപ്പുറം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തി ലാണ് പരിപാടി. വൈകിട്ട് അ ഞ്ച് മണിക്ക് മഞ്ചേരി പഴയ ബസ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്, എസ്എന്‍ഡിപി യോഗം ഡയറക്റ്റര്‍ അഡ്വ.എം.രാജന് എന്നിവര്‍ സംസാരിക്കും.
ആലോചനാ യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘ് ചാലക് എന്‍.എം.കദംബന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിഭാഗ് സംഘ് ചാലക് കെ.ചാരു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കാര്യവാഹ് പി.സുമേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ബിജെപി ജില്ല സെക്രട്ടറി കെ.പി.ബാബുരാജ്, എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.കെ.വിജയന് മാസ്റ്റര്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി വിജയകുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.പി.ശിവരാമന്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി രാമചന്ദ്രന് പാണ്ടിക്കാട്, ബാലഗോകുലം ജില്ലാ സെക്രട്ടറി ടി.പ്രവീണ്‍, അഭിഭാഷക പരിഷത് ജില്ലാ സെക്രട്ടറി അഡ്വ.എന്‍.എം.കൃഷ്ണദാസ്, പൂര്‍വ സൈനിക പരിഷത്ത് ജില്ലാ സെക്രട്ടറി കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: