കോട്ടക്കല്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേള കോട്ടക്കല്‍ വിദ്യാഭവനില്‍ തുടക്കമായി. കോട്ടക്കല്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ എം.പി.ഈശ്വരശര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി വി.എം. സുന്ദരേശനുണ്ണി അദ്ധ്യക്ഷത വഹിച്ചു.
ശുദ്ധജല സംരക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിഡബ്ല്യൂആര്‍ഡിഎം സീനിയര്‍ സൈ ന്റിസ്റ്റ് മാധവന് കൊമ്മത്ത് പറഞ്ഞു. അതിനായി ഇത്തരം ശാസ്ത്രമേളകളിലൂടെ നൂതന സാങ്കേതിക വിദ്യകളുടെ മാതൃകകള്‍ കുട്ടികള്‍ അവതരിപ്പിക്കണം. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ്. നാള്‍ക്കുനാള്‍ മലിനമായി കൊണ്ടിരിക്കുന്ന ജലത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ജിവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ് ജലക്ഷാമം. ജലസംരക്ഷണ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദികളായി ശാസ്ത്രമേളകള്‍ മാറണം. രക്ഷിതാക്കളും അദ്ധ്യാപകരും അതിനായി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍
പിടിഎ പ്രസിഡന്റ് ബാബുരാജ്, മാനേജര്‍ കെ.പി.ഗോപിനാഥന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.കെ.തങ്കപ്പന് എന്നിവര്‍ സംസാരിച്ചു. മേള ഇന്ന് സമാപിക്കും. ജില്ലയിലെ 56 വിദ്യാനികേതന്‍ സ്കൂളുകളില്‍ നിന്നുമുള്ള 1600 പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: