തൊടുപുഴ: ശ്രീരായണഗുരുദേവനെ കുരുശില്‍ തറച്ച് സിപിഎം ഘോഷയാത്ര നടത്തി അധിഷേപിച്ചതില്‍ ജില്ലയിലും വ്യാപക പ്രതിഷേധം. വിവിധ എസ്എന്‍ഡിപി യൂണിയനുകളുടെ നേതൃത്വത്തില്‍ ജില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. മലനാട് യൂണിയന്റെ നേതൃത്ത്വത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി.യൂണിയന് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച യോഗം സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം യൂണിയന് പ്രസിഡന്റ് ബിജുമാധവന്‍ ഉദ്ഘാടനം ചെയ്തു.യുണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന് അധ്യക്ഷനായിരുന്നു.വിധു.എ.സോമന്,സന്തോഷ് ചാളനാട്ട്,എന്നിവര്‍ നേതൃത്വം നല്കി. എലപ്പാറയിലും പ്രതിഷേധ പ്രകടനം നടന്നു. തൊടുപുഴയില്‍ പ്രകടനം നടത്തിയ യോഗം പ്രവര്‍ത്തകര്‍ സഖാക്കളുടെ കോലം കത്തിക്കുകയും ചെയ്്തു. ചെറുതോണിയിലും കൂറ്റന്‍ പ്രകടനമാണ് സംഘടിപ്പിച്ചത്. അനുഭാവികള്‍ പോലും പ്രകടനത്തിലെത്തിയത് പാര്‍ട്ടിക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: