തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി പി നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചത് മാനുഷികവശം പരിഗണിച്ചാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ആഭ്യന്തര വകുപ്പ് തന്നെയാണ്. ഈ വിഷയം വിവാദമായ സാഹചര്യത്തില്‍ പിന്‍വലിക്കുന്ന കാര്യം പുനരാലോചിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, എല്ലാ പാര്‍ട്ടിക്കാരും പ്രതികളാണ്. കേസ് പിന്‍വലിക്കുന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: