കോട്ടയം:സംസ്ഥാനത്തെ ആദ്യമെഡിക്കല്‍ കോളേജുകളില്‍ ഒന്നായ കോട്ടയം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് പ്രധാനമന്ത്രിയുടെ വികസന ഫണ്ടില്‍നിന്നും 120 കോടിരൂപ ലഭിക്കും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റേയും പുതിയതായി ആരംഭിച്ച പത്ത് പദ്ധതികളുടെയും ഉദ്ഘാടനചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യ-കുടുംബക്ഷേമവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറാണ് ഇക്കാര്യം പറഞ്ഞത്.
കോട്ടയം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് പ്രധാനമന്ത്രിയുടെ വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്കരിക്കും. 120 കോടിരൂപയുടെ കേന്ദ്രവിഹിതത്തോടൊപ്പം 30 കോടിയുടെ സംസ്ഥാന വിഹിതവും ഉള്‍പ്പെടുത്തിയാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: