കോട്ടയം: എക്സൈസ് വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമുള്ള യൂണിഫോം അലവന്‍സ് നല്കുന്ന കാര്യം ധനകാര്യവകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ.ബാബു. കോട്ടയത്ത് കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നാലായിരത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ധനകാര്യവകുപ്പ് അനുമതി നല്‍കുന്നതോടെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അലവന്‍സ് ലഭ്യമാകും.
നീര ഉല്‍പ്പാദനത്തിന് അപേക്ഷിച്ചവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൃഷിവകുപ്പുമായി തര്‍ക്കമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജയന്തി വാസന് അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: