കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ കരിപ്പൂരില്‍ നിന്നും സ്ഥലം മാറ്റി.
ബംഗളൂരുവിലേയ്ക്കാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. ഇതു സംബന്ധിച്ച ഉത്തരവും അധികൃതര്‍ പുറത്തിറക്കി. സിഐഎസ്എഫ് ആഭ്യന്തരമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റം.
ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കരിപ്പൂരിലെ അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കും കൂട്ടത്തോടെ സ്ഥലംമാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: