കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിനു കാരണം സുരക്ഷാ വീഴ്ചയല്ലെന്ന് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവര്‍ അതിക്രമിച്ചു കയറിയിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നത്തെ സുരക്ഷാ വീഴ്ചയായി കരുതാനാവില്ല. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഒരുപോലെ ഉത്തരവാദികളാണെന്ന് എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്കുതര്‍ക്കവും വെടിവെയ്പും അതിന് ശേഷമുണ്ടായ അക്രമങ്ങളിലുമായി വിമാനത്താവളത്തിന് രണ്ട് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡി.ജി.പി ടി.പി സെന്‍കുമാറിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.
എയര്‍പോര്‍ട്ട് അതോറിറ്റി നല്കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നാശനഷ്ടമുണ്ടാക്കിയവരെ തിരിച്ചറിയും. ചികില്‍സയില്‍ കഴിയുന്നവരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കണ്ടെത്തും.
കരിപ്പൂരിലുണ്ടായ ആദ്യ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നിശമസേനാ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് സിഐഎസ്എഫ് ജവാനെ മര്‍ദിക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.എസ്. യാദവ് വെടിയേറ്റു വീഴുന്നത്. സിഐഎസ്എഫ് ജവാന് സീതാറാം ചൗധരിയെ പിന്തുടര്ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 9.43.16 മുതല്‍ 9.45.41 വരെയുള്ള 2.25 മിനിറ്റ് നീളുന്നതാണ് ദൃശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: