കൊച്ചി: എറണാകുളം പഴയ റെയില്‍വേ സ്റ്റേഷനും ഹാര്‍ബര്‍ ടെര്‍മിനസും അനുബന്ധ സ്റ്റേഷനുകളും ഉള്‍പ്പെടുത്തി സമ്പൂര്‍ണ സിറ്റി സര്‍വീസ് തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് വികസന സമിതി സ്വാഗതം ചെയ്തു.
നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച നാട്ടുരാജാവായ രാമവര്‍മ പതിനഞ്ചാമന്റെ പരിശ്രമഫലമായുണ്ടായ ഓള്‍ഡ് റെയില്‍വെ സ്റ്റേഷന് തുടര്‍ന്നും കൊച്ചിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുകയാണ്.
കൊച്ചി നഗരഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഷന് പുനര്‍ജനിക്കുന്നതോടെ റെയില്‍വേയുടെ പക്കല്‍ ഇപ്പോഴുള്ള 48 ഏക്കര്‍ ഭൂമി ജനോപകാരത്തിനായി വിനിയോഗിക്കാന്‍ കഴിയുമെന്ന് വികസനസമിതി ചെയര്മാന് എം.ആര്. രാജേന്ദ്രന് നായര്‍, ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിഹരകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി വികസനസമിതി കാണുന്നു.
പുനരുദ്ധാരണ പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ സ്റ്റേഷന് പരിസരത്ത് കഴിയുന്ന താമസക്കാരെ പുനരധിവസിപ്പിക്കാന്‍ കോര്പ്പറേഷന് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: