കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാതൃഭൂമി കോഴിക്കോട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍
കോഴിക്കോട്: മാതൃഭൂമിയിലെ ചീഫ് സബ് എഡിറ്റര്‍ സി. നാരായണനെ അന്യായമായി പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രസ് ക്ലബിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മാതൃഭൂമി ഓഫീസിന് സമീപം പോലീസ് തടഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ. പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി. വിജയന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, സിഐടിയു ജില്ലാ സെക്രട്ടറി ടി. ദാസന്, ഐഐടിയുസി നേതാവ് പി.വി. മാധവന്, കെയുഡബ്ല്യുജെ മുന്‍ ജനറല്‍ സെക്രട്ടറി മനോഹരന് മൊറായി, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: