കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് മുന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജ്. കേസില്‍ സൂരജിനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. സൂരജിനെതിരെ വ്യക്തമായ തെളിവുകളുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നതിനിടെയാണ് മുന്‍ നിലപാട് തിരുത്തി നുണപരിശോധനക്ക് തയ്യാറാണെന്ന് സൂരജ് വ്യക്തമാക്കിയത്.
നേരത്തെ നുണപരിശോധനാ ആവശ്യം സൂരജ് തള്ളിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് നേരത്തെ തയ്യാറാകാതിരുന്നതെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണെന്നും സൂരജ് ചാനലുകളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: