തിരുവനന്തപുരം: അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കുമെന്ന് നടന് സുരേഷ് ഗോപി. ജനം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അരുവിക്കരയില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആര് എതിര്‍ത്താലും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നും പദ്ധതി ഇനി വൈകാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോള്‍ ഒരു മാര്‍ഗം തെളിഞ്ഞിരിക്കുകയാണ്. ഈ മാര്‍ഗം സുതാര്യമാണോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭയും പരിശോധിക്കുകയാണ് വേണ്ടത്. സാധാരണ പ്രജകളെന്ന പോലെയാണ് ഇക്കാര്യം പറയുന്നത്. ഇനി ഓരോ കാര്യങ്ങള്‍ പറഞ്ഞ് ജയലളിതയ്ക്ക് വഴിയൊരുക്കി കൊടുക്കരുത്.
വിഴിഞ്ഞത്തെ ജനസമൂഹം പറയുന്നത് അവര്‍ക്കത് വേണമെന്നാണ്. അതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: