കൊച്ചി : അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് മോഹന്‍ കുക്കിലിയയ്ക്ക് അനുശോചന പ്രവാഹം. എളമക്കരയിലെ ആര്‍എസ്എസ് പ്രാന്ത കര്യാലയമായ മാധവനിവാസില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധി പ്രമുഖര്‍ എത്തി.
സുധീന്ദ്ര മെഡിക്കല്‍ മിഷനില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മോഹന്‍ കുക്കുലിയയുടെ അന്ത്യം ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവിച്ചത്. ഇന്ന് വൈകിട്ടു നാലുമണിയോടെ പച്ചാളം ശ്മശാനത്തില്‍ സംസ്കാരം നടക്കും. സംഘപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയംകരനായ മോഹന്‍ജി സംഘ പ്രവര്‍ത്തന കാലം മുഴുവന്‍ പ്രാന്ത കാര്യാലയത്തില്‍ കാര്യാലയ പ്രമുഖും പ്രാന്തീയ വ്യവസ്ഥാ പ്രമുഖുമായിരുന്നു.
കര്‍ണ്ണാടത്തിലെ ഉഡുപ്പിയില്‍നിന്ന് കേരളത്തിലെത്തിയ ബ്രാഹ്മണ കുടുംബാംഗമായ മോഹന്‍ജി തലശ്ശേരിക്കടുത്ത് കോര്പ്പറേഷന് ബാങ്കില്‍ ജോലിക്കാരനായിരിക്കെ അവിടുത്തെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. സംഘത്തിന്റെ തൃതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗ് പൂര്‍ത്തിയാക്കിയ അദേഹം 70 ആദ്യം മുതല്‍ പ്രചാരകനായി.
പ്രചാരക പദവിയില്‍ മറ്റൊരിടത്തേക്കും മാറ്റമില്ലാതെ കാര്യാലയത്തിന്റെയും സംഘടനാ കണക്കുകളുടെയും ചുമതല വഹിച്ചിരുന്ന അദ്ദേഹം ഒട്ടേറെ അഖില ഭാരതീയ അധികാരികളുടെ വ്യവസ്ഥകള്‍ക്കു കാര്യാലയത്തില്‍ മേല്‍നോട്ടം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: