ജക്കാര്‍ത്ത: പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലുലുഗ്രൂപ്പ് ഇന്തോനേഷ്യയിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. തലസ്ഥാനമായ ജക്കാര്‍ത്തയിലും സമീപ സംസ്ഥാനങ്ങളിലുമായി പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുവാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി ജക്കാര്‍ത്തയിലെത്തിയ ലുലുഗ്രൂപ്പ് മേധാവി എം.എ. യൂസഫലി ഇന്തോനേഷ്യന്‍ പ്രസിഡണ്ട് ജോക്കൊവി ഡോഡോയുമായി (ജോക്കോവി) കൂടിക്കാഴ്ച നടത്തി.
പ്രസിഡണ്ടിന്റെ ഔദേ്യാഗിക കാര്യാലയമായ മെര്‍ദേക്ക പാലസിലായിരുന്നു കൂടിക്കാഴ്ച. സര്‍ക്കാരിന്റെ എല്ലാസഹായ സഹകരണങ്ങളും പ്രസിഡണ്ട് ജോക്കോവി ലുലുഗ്രൂപ്പിന് വാഗ്ദാനം ചെയ്തു.
ഈവര്‍ഷം ഒക്ടോബറോടെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ജക്കാര്‍ത്തയില്‍ പ്രവര്ത്തനമാരഭിക്കുമെന്ന്കൂടിക്കാഴ്ചക്കുശേഷം എം.എ. യൂസഫലി അറിയിച്ചു. 2016 ല്‍ നാലും, 2017ല്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കാനാണ് പദ്ധതി. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുറമേ ലോജിസ്റ്റിക്സ് സെന്ററും പാക്കേജിംഗ് കേന്ദ്രവും ആരംഭിക്കും. ഇതിനുള്ള കരാര്‍ രണ്ട് മാസത്തിനുള്ളില്‍ ജക്കാര്‍ത്തയില്‍ ഒപ്പിടും- യൂസഫലി പറഞ്ഞു.
500 മില്യണ്‍ യു.എസ്. ഡോളറാണ് (3,000 കോടി രൂപ) ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനായി ലുലുഗ്രൂപ്പ് ഇന്തോനേഷ്യയില്‍ നിക്ഷേപ്പിക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടുകൂടി ഏകദേശം 5,000 പുതിയതൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. മറ്റൊരു പൂര്‍വേഷ്യന്‍ രാജ്യമായ മലേഷ്യയിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ലുലു ഗ്രൂപ്പ്.
യൂസഫലിയുടെ ക്ഷണം സ്വീകരിച്ച പ്രസിഡണ്ട് ജോക്കോവി ഭാരത സന്ദര്‍ശനവേളയില്‍ സംസ്ഥാനത്തെത്തുമെന്നറിയിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലീം എം എ, ലുലു ഫാര്‍ഈസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ രാജ്മോഹന്നായര്എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: