തിരുവനന്തപുരം: മന്ത്രി കെ.എം മാണിയുടെ അകമ്പടി വാഹനം ഇടിച്ച് മൂന്നുവയസുകാരന് പരിക്കേറ്റു. നന്തന്‍കോട് സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. റോഡരികിലുള്ള വീട്ടില്‍ നിന്ന് വീട്ടുകാരറിയാതെ റോഡില്‍ ഇറങ്ങിയ കുട്ടി എസ്കോര്‍ട്ട് വാഹനത്തിന്റെ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് സൂചന.
കാലിന് പരിക്കേറ്റ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. സംഭവം സ്ഥിരീകരിച്ചെങ്കിലും അപകടത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: