തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ഐഷ പോറ്റിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. ഒരംഗം മാത്രമാണ് പാര്‍ട്ടിക്ക് നിയമസഭയിലുള്ളത്.
തന്റെ പാര്‍ട്ടി യുഡിഎഫ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. അതിനാല്‍ ശക്തനെ പിന്തുണക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇടതുമുന്നണിയോടു തനിക്ക് എതിര്‍പ്പില്ല. ആദ്യം ചെങ്കൊടി പിടിച്ച ആളാണു താനെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ജാതിയും മതവും നോക്കിയാണ് യുഡിഎഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അഴിമതിക്കാര്‍ക്ക് മാത്രമേ മുന്നണിയില്‍ സ്ഥാനമുള്ളു എന്ന സ്ഥിതിയാണ്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: