തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ഡിജിപിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിസാമുമായി ബന്ധപ്പെട്ട ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഇതിനിടെ നിസാമുമായി ബന്ധപ്പെട്ടു താനുന്നയിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പി.സി ജോര്‍ജ് പറഞ്ഞു.
നിസാമിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നു താന്‍ ഒരിടത്തും ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടതായി പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനു തെളിവായി അദ്ദേഹം മുന്‍ ഡജിപി കൃഷ്ണമൂര്‍ത്തിയും തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബൂം തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: