തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി. നിഷ്പക്ഷവും നീതി പൂര്‍വ്വവുമായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൂര്‍ത്തിയായാല്‍ ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് എസ്. ശര്‍മ്മയാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. ഭരണയന്ത്രം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും നിയമം മാണിയുടെ വഴിക്കാണ് പോകുന്നതെന്നും ശര്‍മ്മ ആരോപിച്ചു.
കോടതികളുടെ പരിശോധനക്ക് വിധേയമായാണ് അന്വേഷണം നടക്കുന്നതെന്നും മേല്‍നോട്ടം വേണ്ടെന്ന നിലപാട് കോടതികള്‍ സ്വീകരിച്ചത് തന്നെ വിജിലന്‍സിന്റെ നിഷ്പക്ഷതയ്ക്ക് തെളിവാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ക്വിക്ക് വെരിഫിക്കേഷന് നടത്തിയ ഉദ്യോഗസ്ഥനെ മാറ്റിയെന്ന വാദത്തില്‍ കഴമ്പില്ല. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താന്‍ വേണ്ടിയാണ് കൂടുതല്‍ അധികാരമുള്ള വിജിലന്‍സിന്റെ ഒന്നാം യൂണിറ്റിന് ചുമതല നല്‍കിയത്. കെ.എം. മാണി മന്ത്രി പദവിയില്‍ തുടര്‍ന്നുകൊണ്ട് തെളിവ് നശിപ്പിക്കുകയാണെന്ന് ശര്‍മ്മ ആരോപിച്ചു.
ടി.ഒ. സൂരജിനും രാഹുല്‍.ആര്. നായര്‍ക്കും ജയിംസ് മാത്യുവിനും ലഭിക്കാത്ത ആനുകൂല്യമാണ് മാണിക്ക് നല്‍കുന്നത്. നിയമമന്ത്രിക്ക് നിയമം ബാധകമല്ലാത്ത സ്ഥിതിയാണുള്ളത്. ബജറ്റ് വിറ്റ് കാശുണ്ടാക്കിയെന്ന് ആര്. ബാലകൃഷ്ണപിള്ള തന്നെ ആരോപണം ഉന്നയിച്ചു. ഈ ഗുരുതരമായ സാഹചര്യത്തില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശര്‍മ്മ പറഞ്ഞു.
ഭൂരിപക്ഷമുള്ള സര്‍ക്കാരിന് വേണ്ടി കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല മറുപടി നല്കി. 42 ദിവസം നടത്തിയ ക്വിക്ക് വെരിഫിക്കേഷനൊടുവില് ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ടല്ലേ എഫ് ഐ ആര് രജിസ്റ്റര്‍ ചെയതതെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ചോദിച്ചു. എന്നാല്‍ മന്ത്രിയുടെ മറപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയ അനുമതി നിഷേധിച്ചു.
കോഴ വാങ്ങിയതും സ്വന്തം കീശ വീര്‍പ്പിച്ചതും മാണിയാണെങ്കിലും നാണക്കേട് കേരളത്തിനൊന്നടങ്കമാണെന്ന് ഇറങ്ങിപോകലിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന് പറഞ്ഞു. അമ്പതുവര്‍ഷമായി നടത്തുന്നത് ഇത്തവണയും ആഘോഷപൂര്‍വ്വം മാണി നടത്തുകയായിരുന്നു. ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനമെന്ന മത്തായി സുവിശേഷം ഉദ്ധരിച്ച് മാണിയെ വിഎസ് പരിഹസിച്ചു. കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നീ പോകുമെന്ന ബൈബിള്‍ തിരുവചനം ഓര്‍ക്കണമെന്നും വി എസ് ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: