എംജി സര്‍വ്വകലാശാല യുവജനോത്സവത്തിന് തുടക്കം കുറിച്ച് കോട്ടയം തിരുനക്കര മൈതാനത്തെ വേദിയില്‍ ചലച്ചിത്രതാരം നമിത പ്രമോദ് ഭദ്രദീപം തെളിയിക്കുന്നു
കോട്ടയം: അഞ്ചുദിവസങ്ങളിലായി നടക്കുന്ന എം.ജിസര്വ്വകലാശാലാ യുവജനോത്സവത്തിന് കോട്ടയം നഗരത്തില്‍ ദീപം തെളിഞ്ഞു. തിരുനക്കര മൈതാനിയില്‍ ചലച്ചിത്രതാരം നമിതാ പ്രമോദ് കലോത്സവം ഉദ്ഘാടനം ചെയ്തു.
കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 381 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സിഎംഎസ്, ബസേലിയസ്, ബിസിഎം എന്നീ കോളേജുകളിലും തിരുനക്കര മൈതാനത്തുമാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. വ്യത്യസ്ഥങ്ങളായ 57 ഇനങ്ങളിലാണ് യുവകലാകാരന്മാര് മാറ്റുരയ്ക്കുന്നത്. യൂണിയന് ചെയര്മാന് കെ.എ അഖിലിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിന് മുന്നോടിയായി ആകര്‍ഷകമായ ഘോഷയാത്രയും ഉണ്ടായിരുന്നു. നിശ്ചലദൃശ്യങ്ങള്‍, വിവിധവാദ്യമേളങ്ങള്‍, പരമ്പരാഗതവേഷങ്ങള്‍ അണിഞ്ഞ വിദ്യാര്‍ത്ഥിനികള്‍, തെയ്യം എന്നിവഘോഷയാത്രയ്ക്ക് മികവേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: