ചന്ദനക്കടത്ത് കേസില്‍ പിടിയിലായ പ്രതികളുമായി വനപാലകര്‍
മറയൂര്‍: കാന്തല്ലൂരില്‍ നിന്നും ചന്ദനക്കൊള്ളക്കെത്തിയ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. കാന്തല്ലൂര്‍ വണ്ണാന്തുറ, തേങ്ങാമല എന്നിവിടങ്ങളില്‍ നിന്നും ചന്ദനം മുറിക്കാനെത്തിയ സംഘമാണ് പിടിയിലായത്. സംഭവസ്ഥലത്ത് നിന്നും തമിഴ്നാട് വേലൂര്‍ സ്വദേശി ദൊക്കനെ (36)യാണ് ആദ്യം പിടികൂടിയത്.
നാലു പേര് തമിഴ്നാട് വന മേഖലയായ ആനമലൈ ടൈഗര്‍ റിസര്‍വ് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. മറയൂര്‍ ഡി.എഫ്.ഒ സാബി വര്‍ഗ്ഗീസ് തമിഴ്നാട് വനം വകുപ്പിനോട് സഹായത്തോടെ നടത്തിയ തെരച്ചിലില്‍ തളിഞ്ചി -മഞ്ഞപെട്ടി ഭാഗത്ത് വച്ച് കൂട്ടുപ്രതികളെ പിടികൂടി. തമിഴ്നാട് തിരുപത്തുര്‍ പുലിയൂര് സ്വദേശി കാളി (50)പുലിയൂര് കൊണ്ടൂര്‍ സ്ട്രീറ്റ് വേന്തന്‍(26)നെല്വാസല് സ്വദേശിതിരൂപതി(29 ) കീളൂര് സ്വദേശി ഗോവിന്ദരാജ്(26) എന്നിവരാണ് കുടുങ്ങിയത്.
ഇവരില്‍ നിന്നൂം നൂറ് കിലോഗ്രാമിലധികം തൂക്കം വരൂന്ന ചന്ദനം കണ്ടെടുത്തു. വണ്ണാന്തുറയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരായ കിഷോര്‍, വിജയന്,വിനീത്.പി.പി, ബിനോയ്, ട്രൈബല്‍ വാച്ചര്‍ കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: