തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ഇപ്പോഴത്തേക്കാള്‍ വലിയ നാണക്കേടാവും ഉണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ കരാര്‍കാര്‍ നടത്തിയ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്. ബഡ്ജറ്റിന് മുമ്പ് ബാര്‍ കോഴ കേസില്‍ ക്ലീന്‍ ചിറ്റ് വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
മാണിക്ക് ക്ലീന്‍ ചിറ്റ് നല്കാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്ത് അവകാശമാണെന്ന് ചോദിച്ച അദ്ദേഹം ഗവര്‍ണര്‍ ഈ കാര്യത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: