ബിജെപിയില്‍ അംഗത്വമെടുത്ത നടന് സന്തോഷ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സംഘടന ജനറല്‍ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, ജില്ലാ പ്രസിഡന്റ്എ.നാഗേഷ് എന്നിവര്‍ക്കൊപ്പം
തൃശൂര്‍: സിനിമാ താരം സന്തോഷ് ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് മെംബര്‍ഷിപ്പ് നല്കി അദ്ദേഹത്തെ സ്വീകരിച്ചു.
അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ,സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംഘടന സെക്രട്ടറി കെ.സുഭാഷ്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
കഴിഞ്ഞ ദിവസം നടി മാളവിക വെയില്‍സും ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. തൃശൂര്‍ പാട്ടുരായ്ക്കല്‍ ഡിവിഷന് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അംഗത്വ വിതരണം നടത്തി.
എ.അനന്തകൃഷ്ണന്, രവി തിരുവമ്പാടി, എം.ദേവരാജന്‍, കൃഷ്ണമോഹന്, ശശിധരന്, ഉല്ലാസ്, ഹഫ്ത്താസ് അലിഖാന്, ബാലകൃഷ്ണന്, വിനോദ് വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: