ബിഎംഎസ് വയനാട് ജില്ലാകാര്യാലയം ആര്‍എസ്എസ് പ്രാന്തസഹസംഘചാലക്
അഡ്വ കെ.കെ.ബാലറാം ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ: സമൂഹത്തിലെ പ്രബല വിഭാഗമായ തൊഴിലാളികള്‍ സാമൂഹ്യപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കണമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തസഹസംഘചാലക് അഡ്വ കെ.കെ.ബാലറാം. ബിഎംഎസ് വയനാട് ജില്ലാകാര്യലയം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎംഎസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. തൊഴിലാളിമേഖലയില്‍ ക്രിയാത്മകവും ഭാവാത്മകവുമായ പ്രവര്‍ത്തനത്തിന്റെ മികവാണ് ബിഎംഎസിന്റെ മുന്നേറ്റം. അദ്ധ്വാനശക്തി ദേശശക്തിയുമായി സമന്വയിക്കുമ്പോള്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയും. അതിന് ബിഎംഎസ് നേതൃത്വം നല്‍കണമെന്നും അദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാപ്രസിഡണ്ട് സന്തോഷ് .ജി. നായര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി.ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.എന്‍.പങ്കജാക്ഷന്, സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ശങ്കരനാരായണന്, സംസ്ഥാന സെക്രട്ടറിമാരായ സി.വി.രാജേഷ്, പി.ശശിധരന്, രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍, ജില്ലാകാര്യവാഹ് കെ.ജി.സുരേഷ്, ബിജെപി ദേശീയസമിതിയംഗം പി.സി.മോഹനന് മാസ്റ്റര്‍, ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, പഴശ്ശി ബാലമന്ദിരം മാനേജര്‍ എന്‍. ബാലചന്ദ്രന്, മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് സെക്രട്ടറി അഡ്വ. എ.അശോകന്, പീപ്പ് ഡയറക്ടര്‍ രാമനുണ്ണി, ശിവദാസന്‍, നാരായണ്‍ജി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ.പ്രകാശന്, സ്വാഗതവും അശോകന് പാലക്കണ്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: