കൊച്ചി: ഡിജിറ്റല്‍ സ്റ്റോറേജ് സൊല്യൂഷന്‍സിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവും സാധ്യതയും മുന്‍നിര്‍ത്തി അമേരിക്കന്‍ കമ്പനിയായ വെസ്റ്റേണ്‍ ഡിജിറ്റല്‍, ആദ്യത്തെ പോര്‍ട്ടബിള്‍ ഡുവല്‍ ഡ്രൈവായ ‘മൈ പാസ്പോര്‍ട്ട് പ്രോ’ ഇന്ത്യന്‍ വിപണിയിലിറക്കി. ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, സംഗീതജ്ഞര്‍, ഗ്രാഫിക ഡിസൈനര്‍, ആര്‍ക്കിടെക്ട് തുടങ്ങിയ ക്രിയേറ്റീവ് മേഖലകളെ മുന്‍നിര്‍ത്തിയാണ് കമ്പനി പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയത്.
അലുമിനിയത്തിന്റെ പുറം ചട്ടയുള്ള രണ്ടരയിഞ്ച് വലിപ്പമുള്ള ഹാര്‍ഡ് ഡ്രൈവ് രണ്ട് ടെറാബൈറ്റ് നാല് ടെറാബൈറ്റ് ശേഷികളില്‍ ലഭ്യമാണ്. രണ്ട് ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡ്രൈവിന്റെ വില 24,000 രൂപയും നാല് ടെറാബൈറ്റ് ശേഷിയുള്ള ഹാര്‍ഡ് ഡ്രൈവിന്റെ വില 33,000 രൂപയുമാണ്. കൂടുതല്‍ ശേഖരണ ശേഷിയും വിശ്വാസ്യതയും വേഗതയാര്‍ന്ന ഡാറ്റ ട്രാന്‍സ്ഫറും, സംരക്ഷണവും, ഡാറ്റ മിറര്‍ സംവിധാനവും ‘മൈ പാസ്പോര്‍ട്ട് പ്രോ’ വിനെ കൂടുതല്‍ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്ന ഉപയോക്താവിന് ഏറെ ഉപയോഗകരമാകുമെന്ന് വെസ്റ്റേണ്‍ ഡിജിറ്റല്‍ സെയില്‍സ് ഡയറക്ടര്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ് ഖാലിദ് വാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: