ആലപ്പുഴ: നിയമവിരുദ്ധമായി സ്വകാര്യവ്യക്തി നികത്തിയ നിലത്ത് 45 ദിവസത്തിനകം ഭക്ഷ്യവിള കൃഷി ചെയ്യണമെന്ന് ആലപ്പുഴ സബ് കളക്ടര്‍ ഡി. ബാലമുരളി ഉത്തരവായി. കുട്ടനാട് കുന്നുമ്മ വില്ലേജില്‍ മൂന്നേക്കര്‍ 85 സെന്റ് നിലമാണ് റാന്നി ചേത്തക്കല്‍ കൈതമംഗലം ജോസി ചാക്കോ നികത്തിയത്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തുന്നതിനെതിരെ ബിഎംഎസ് പ്രക്ഷോഭം നടത്തിയിരുന്നു. അനധികൃത നികത്തിനെതിരെ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും ബിഎംഎസ് നേതാക്കള്‍ പരാതിയും നല്‍കിയിരുന്നു.
ബിഎംഎസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നികത്തു ഭൂമിയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജോസി ചാക്കോയുടെ സ്വാധീനം മൂലം പുളിങ്കുന്ന് പോലീസ് ബിഎംഎസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ തന്നെ കേസ് പിന്‍വലിച്ച് തലയൂരുകയായിരുന്നു. ബിഎംഎസ് നടത്തിയ ദീര്‍ഘനാളത്തെ പ്രക്ഷോഭങ്ങളുടെ വിജയമാണ് നികത്തിയ നിലത്ത് വീണ്ടും കൃഷിയിറക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ്.
നേരത്തെ ജോസി ചാക്കോ നിലം നികത്തുന്നതിന് സബ് കളക്ടറോട് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം ആറ് മീറ്റര്‍ വീതിയിലും 125 മീറ്റര്‍ നീളത്തിലും ഗ്രാവല്‍ അടിച്ച് തറനിരപ്പ് ഉയര്‍ത്താന്‍ സബ് കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ ഇയാള്‍ വ്യാപകമായി നിലം നികത്തുകയായിരുന്നു. സബ് കളക്ടര്‍ നേരിട്ട് പ്രദേശം സന്ദര്‍ശിച്ചപ്പോഴും നിലം നികത്ത് ബോദ്ധ്യപ്പെട്ടു.
കുട്ടനാട്ടില്‍ പല പ്രദേശങ്ങളിലും വ്യാപകമായി നിലം നികത്തല്‍ തുടരുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ നിലം നികത്തി വന്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനുള്ള നീക്കമാണ് ബിഎംഎസിന്റെ ഇടപെടലോടെ പൊളിഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ കാഴ്ചക്കാരായപ്പോഴാണ് തൊഴിലാളി സംഘടനയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: