ചേര്‍ത്തല: വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. രാവിലെ ഒമ്പതിന് ധീവരസഭ വാരനാട് ശാഖയുടെ നേതൃത്വത്തില്‍ കൊടിക്കയര്‍ വരവ്, ഉച്ചയ്ക്ക് 12ന് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് ദേശതാലപ്പൊലികള്‍, രാത്രി ഒമ്പതിന് ഹാസ്യകഥാപ്രസംഗ കോമഡി ഷോ.
12 മുതല്‍ ദിവസേന രാവിലെ ഊരുവലം എഴുന്നള്ളിപ്പ്. 15ന് രാവിലെ 10ന് അഖില ഭാരത അയ്യപ്പസേവാ സംഘം വാരനാട് ശാഖയുടെ വാര്‍ഷികം, ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം. 18ന് വൈകിട്ട് ആറിന് മേജര്‍സെറ്റ് കഥകളി. 19ന് വൈകിട്ട് ആറിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, ചേന്ദമംഗലം ഉണ്ണിക്കൃഷ്ണ മാരാര്‍ എന്നിവരുടെ ഡബിള്‍ തായമ്പക, രാത്രി 8.30ന് മോഹിനിയാട്ടം. 20ന് രാവിലെ 10ന് ഓട്ടന്തുള്ളല്, രാത്രി ഏഴിന് സംഗീതസദസ്. 21ന് വൈകിട്ട് ആറിന് ആനച്ചമയ പ്രദര്‍ശനം, രാത്രി എട്ടിന് പുല്ലാങ്കുഴല്‍ കച്ചേരി.
22ന് രാവിലെ 11ന് ഗജപൂജയും ആനയൂട്ടും നടക്കും, രാത്രി 9.30ന് തിരുവാതിരകളി, 10.30ന് പള്ളിവേട്ട. 23ന് ഉച്ചയ്ക്ക് 12ന് ആറാട്ട്സദ്യ, രാത്രി ഒമ്പതിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 4.30ന് നാഗസ്വരക്കച്ചേരി, 6.30ന് ആറാട്ട് വരവ്, വലിയ കാണിക്ക. 24ന് രാവിലെ 4.30ന് ഭരണിദര്‍ശനം, വൈകിട്ട് ഏഴിന് ഒറ്റതത്തൂക്കങ്ങള്, രാത്രി 10ന് കൊച്ചിന് കലാഭവന്റെ മെഗാഷോ, 12.30ന് ഗരുഡന് തൂക്കങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: