ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 12ന് കൊടിയേറും. കുഴിക്കാട്ടില്ലത്ത് അഗ്നിശര്മ്മന് നാരായണന് വാസുദേവ ഭട്ടതിരിപ്പാട് കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിക്കും. പുലര്‍ച്ചെ 5.30ന് മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റ് സദ്യ, 6.30ന് അഖണ്ഡനാമജപയജ്ഞം, രാത്രി 7.30ന് കലാപരിപാടികള്‍, 8.30ന് മനമോഹന നാമരസം.
13ന് വൈകിട്ട് ഏഴിന് ഭജന്‍സ്. 14ന് വൈകിട്ട് ആറിന് നാമജപലഹരി, രാത്രി 7.30ന് വീണനാദതരംഗം, ഭക്തിഗാനമേള. 15ന് രാവിലെ 11ന് ഉത്സവബലിദര്‍ശനം, രാത്രി 9.30ന് കഥകളി. 16ന് രാത്രി 7.30ന് സോപാനസംഗീതം. മഹാശിവരാത്രി ദിവസമായ 17ന് രാവിലെ 8.30ന് ശിവപുരാണ പാരായണം, 11ന് ഉത്സവബലി ദര്‍ശനം, രാത്രി ഏഴിന് സംഗീതാര്‍ച്ചന, 12ന് ശിവക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ.
18ന് രാവിലെ 7.30ന് ശ്രീബലിഎഴുന്നള്ളത്ത്, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 7.30ന് സേവ, പത്തിന് സംഗീതസന്ധ്യ. 19ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്ത്, ഉച്ചയ്ക്ക് മൂന്നിന് ഓട്ടന്തുള്ളല്, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 7.30ന് സേവ, പത്തിന് നൃത്തനാടകം. 20ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്ത്, പത്തിന് ശീതങ്കന്‍തുള്ളല്‍, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 7.30ന് സേവ, 11ന് ഗാനമേള, ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്, മൂന്നിന് പള്ളിവേട്ടവരവ്. 21ന് ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, 2.30ന് കവിയരങ്ങ്, വൈകിട്ട് 4.30ന് തൃക്കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 7.30ന് സംഗീതസദസ്, പത്തിന് നാദസ്വരക്കച്ചേരി, 11ന് ആറാട്ടുവരവ്, ആറാട്ടുവിളക്ക്, വലിയകാണിക്ക, വെടിക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: